Friday, November 20, 2009

അമ്പലപ്പുഴ: കൊച്ചുകുട്ടിയമ്മ.

അമ്പലപ്പുഴ. പഴയ ചെമ്പകശ്ശേരി രാജ്യം. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചേർന്ന് പഴയ കൊട്ടാരക്കെട്ടുകൾ. മാളികപ്പുരകൾ. അമ്പലക്കുളം. ആൽത്തറകൾ. നാലു നടകൾ. പടിഞ്ഞാറെനടയും കിഴക്കെനടയും കൂടുതൽ പ്രമുഖം.

പടിഞ്ഞാറെനടയിൽ ആനക്കൊട്ടിൽ. ഇപ്പോൾ ക്ഷീരസംഘങ്ങൾ വരും മുമ്പ് അതിരാവിലെ കരുമാടിയിൽ നിന്ന് പാൽക്കാരികൾ അവിടെ തിണ്ണയിൽ തമ്പടിക്കും. പാൽ‌പ്പായസത്തിനു അളന്ന് ബാക്കി പാൽ കച്ചവടം. കൊച്ചുകുട്ടിയമ്മ. ആജാനുബാഹു. മുണ്ടും നെഞ്ചത്ത് കെട്ടുള്ള റൌക്കയും തോർത്തും വേഷം. കാതിലെ നീണ്ട ദ്വാരത്തിൽ ഇളകിയാടുന്ന തക്കകൾ. ഒരു രൂപയും കൊണ്ടുപോയാൽ നല്ല തൈരും ഒരുണ്ട വെണ്ണയും വാങ്ങാം. കൊച്ചുകുട്ടിയമ്മ പോകുന്ന വഴി എന്നും വീട്ടിൽ വരുമായിരുന്നു. പച്ചവെണ്ണയ്ക്ക് അല്ല വില വാങ്ങുക. അത് ഉരുക്കുന്നതുവരെ ഇരിക്കും. തുടം പാത്രത്തിൽ ഉരുക്കിയ നെയ്യ് അളന്ന് വിലപറയും. പരുപരുത്ത കൈ കൊണ്ട് ഒരുണ്ട വെണ്ണ എന്നും നാക്കിൽ വെച്ചുതന്നിട്ടേ അവർ പോയിരുന്നുള്ളൂ. പൈസക്കണക്കിൽ എന്നും അഛനുമായി തർക്കിക്കും. ഉച്ചത്തിലുള്ള സംസാരം കൊണ്ട് എന്നും ജയിക്കുന്നത് കൊച്ചുകുട്ടിയമ്മ.

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal